തിരുവനന്തപുരത്ത് ഉത്രാടദിനത്തില്‍ നവവധു തുങ്ങിമരിച്ച സംഭവം: പാലോട് സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഉത്രാടദിനത്തില്‍ നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസി (29) നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.പേരുര്‍ക്കട സ്വദേശി സംജിത ( 28 )യാണ് മരിച്ചത്. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് നവവധു നെടുമങ്ങാട് വാടക വീട്ടില്‍ ഫാനില്‍ ഷാള്‍ കുരുക്കി തുങ്ങി മരിച്ചത്. രാവിലെ 11. മണിയോടെയായിരുന്നു സംഭവം.
നാലുമാസം മുന്‍പായിരുന്നു ബിജുവിന്റെയും സംജിതയുടെയും വിവാഹം. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു. ബിജു കണ്‍സ്ട്രഷന്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംജിത പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു. ആറാം തീയതി ബിജു പോയി സംജിതയെ തിരികെ വിളിച്ച്‌ കൊണ്ടുവരികയായിരുന്നു.

Advertisements

എന്നാല്‍ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുനില വീട്ടിന്റെ മുകളിലെ റൂമില്‍ സംജിത തുങ്ങിമരിക്കുകയായിരുന്നു. ഇത് കണ്ട ബിജു ഉടന്‍ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുകളുടെ പരാതിയിന്മേല്‍ ബിജുവിനെ ഇന്നലെ രാത്രി പാലോട് കുടുംബ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കല്ല മരണകാരണമെന്നും പൊലീസ് പറഞ്ഞു.

Hot Topics

Related Articles