ന്യൂയോർക്ക്: ലോകത്ത് ഓരോ 44 സെക്കൻഡിലും കൊവിഡ് മരണം സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു.
Advertisements
കൊവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിൽ കുറവുണ്ട്. അത് വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കൊവിഡ് നിരക്കുകൡ കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44സെക്കൻഡിലും കൊവിഡ് മൂലം ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.