വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; ഭർത്താവിന്റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെ തെരുവുനായ കടിച്ചു

തലയോലപറമ്പ്: ഭർതൃവീട്ടിലേക്ക് പോകുന്നതിനായി ബസിറങ്ങി നിരത്തിലൂടെ പോയ യുവതിയെ തെരുവുനായ കടിച്ചു. പൊതി പന്തലാട്ടുകുഴി അശോകന്റ ഭാര്യ സുഷമ(38)യെയാണ് ശനിയാഴ്ച വൈകുന്നേരം 5.30 നാണ് തെരുവുനായ കടിച്ചത്. കാലിൽ രണ്ടു ഭാഗത്ത് കടിയേറ്റ യുവതിയെ ഒരു ഓട്ടോ റിക്ഷയിൽ തലപ്പാറയിലെത്തിച്ചു. തലപ്പാറ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ യുവതിയെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കിയില്ല.

Advertisements

പിന്നീട് പൊതി ഭാഗത്ത് ഓട്ടം കഴിഞ്ഞ് വീട്ടിലുണ്ടായിരുന്ന ഡ്രൈവറെ വിളിച്ചു വരുത്തിയാണ് യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച നിർധനയുവതിക്ക് 3000 രൂപ മുടക്കി മരുന്നു വാങ്ങേണ്ടി വന്നെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

Hot Topics

Related Articles