ട്രെയിനിനു മുകളിൽ കയറി കോൺഗ്രസ് പതാക ഉയർത്തി; ട്രെയിനിന്റെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ചെന്നൈ: ട്രെയിനിന് മുകളിൽ കയറി കോൺഗ്രസിന്റെ കൊടിയുയർത്തിയ യുവാവിന് ഷൊക്കേറ്റു. മുകേഷ് കുമാർ (18) എന്നയാൾക്കാണ് ഷോക്കേറ്റത്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഇമാനുവൽ ശേഖറിന്റെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാനായി, തിരുനെൽവേലിയിൽനിന്ന് രാമേശ്വരം എക്സ്പ്രസിലാണ് യുവാവ് എത്തിയത്. കൂടെ സുഹൃത്തുക്കളുമുണ്ടായിരുന്നു.

Advertisements

രാമേശ്വരം സ്റ്റേഷനിലെത്തിയശേഷം മുകേഷ് കുമാറും സുഹൃത്തുക്കളും ട്രെയിനിന്റെ മുകളിൽ കയറുകയായിരുന്നു. ആർ പി എഫ് സേനാംഗങ്ങൾ താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ സുഹൃത്തുക്കൾ ഇറങ്ങിയെങ്കിലും മുകേഷ് കുമാർ ഇറങ്ങിയില്ല. തുടർന്ന് ട്രെയിനിന് മുകളിൽനിന്ന് കോൺഗ്രസിന്റെ കൊടി ഉയർത്തി. കൊടി കെട്ടിയിരുന്ന ഇരുമ്പ് കമ്പി റെയിൽവേ വൈദ്യുത ലൈനിൽ തട്ടിയതോടെ യുവാവ് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.

Hot Topics

Related Articles