പത്തനംതിട്ട: നിലയ്ക്കല്‍ കേന്ദ്രീകരിച്ച് സ്പോട്ട് രജിസ്ട്രേഷനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. പ്രതിദിന കോവിഡ് ബാധയില്‍ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദര്‍ശനത്തിനു കൂടുതല്‍ പേരെ അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ദിവസം 25,000 പേര്‍ക്ക് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് 30,000 ആയി ഉയര്‍ത്തിയെന്നും അദ്ദേഹം അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മകരവളിക്ക് അടക്കം പ്രധാന ദിവസങ്ങളിലെ ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്ങ് വഴി കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കും. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.