ടിസിഎസ് റൂറൽ ഐടി ക്വിസ് 2022 രജിസ്ട്രേഷൻ തുടങ്ങി

കൊച്ചി: ടിസിഎസ് റൂറൽ ഐടി ക്വിസിന്റെ 23-ാമത് പതിപ്പിനായി ഇന്ത്യയിലെ മുഴുവൻ മേഖലകളിൽ നിന്നും രജിസ്ട്രേഷൻ ക്ഷണിച്ചതായി ടാറ്റാ കൺസൾട്ടൻസി സർവീസസും കർണാടക സർക്കാരിന്റെ ഇലക്ട്രോണിക്സ്, ഐടി, ബിടി, ശാസ്ത്ര സാങ്കേതികവിദ്യാ വകുപ്പും അറിയിച്ചു. ബെംഗലൂരു ടെക് സമ്മിറ്റ് 2022-ന്റെ ഭാഗമായായിരിക്കും ടിസിഎസ് റൂറൽ ഐടി ക്വിസ് നടത്തപ്പെടുക.
ഓൺലൈൻ ടെസ്റ്റുകൾ, വിർച്വൽ, ഫിസിക്കൽ ക്വിസ് ഷോകൾ എന്നിവ അടങ്ങിയതായിരിക്കും ക്വിസ് മത്സരം. ചെറിയ പട്ടണങ്ങളിലും ജില്ലകളിലും നിന്നുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ഇതിൽ പങ്കെടുക്കാനായി പ്രോൽസാഹിപ്പിക്കുന്നത്.
ഇന്റർനെറ്റിന്റെ ലോകം, സവിശേഷമായ വെബ്സൈറ്റുകൾ, ഐടി പ്രാമുഖ്യമുള്ള വിഷയങ്ങൾ, ദേശീയ-അന്താരാഷ്ട്ര തലത്തിലെ ഐടി വ്യക്തിത്വങ്ങൾ, വാർത്താവിനിമയ കമ്പനികൾ, സോഫ്റ്റ് വെയർ ഉത്പന്നങ്ങൾ, ഐടി ചരിത്രം, വിവര സാങ്കേതികവിദ്യയുടെ പ്രതിഫലനങ്ങൾ ഉണ്ടായിട്ടുള്ള മേഖലകൾ, വിദ്യാഭ്യാസം, വിനോദം, പുസ്തകങ്ങൾ, മൾട്ടീമീഡിയ, സംഗീതം, സിനിമ, ഇന്റർനെറ്റ്, ബാങ്കിങ്, പരസ്യം, കായിക മേഖല, ഗെയിമിങ്, സാമൂഹ്യ മാധ്യമങ്ങൾ, മൊബൈലിന്റെ ലോകം എന്നിവയിൽ നിന്നുള്ള ചോദ്യങ്ങളും ക്വിസ് മത്സരത്തിലുണ്ടാകും.

Advertisements

ക്വിസിനായി https://iur.ls/tcsruralitquiz2022reg എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥി കൾക്ക് 2022 സെപ്റ്റംബർ 18-നു മുൻപായി രജിസ്റ്റർ ചെയ്യാം.

Hot Topics

Related Articles