: എസ് എൻ സി ലാവലിൻ: പിണറായി വിജയനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : എസ് എൻ സി ലാവലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

ശക്തമായ തെളിവ് സി ബി ഐ നൽകണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് നിർദ്ദേശം നല്കിയിരുന്നു.രണ്ട് കോടതികൾ ഒരേ വിധി നല്കിയതിനാൽ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാവലിൻ കേസിൽ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വച്ച സിബിഐയുടെ റിവിഷൻ ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.

Hot Topics

Related Articles