മലയാളിയായ ഇന്ത്യൻ അത്ലറ്റ് പി.യു ചിത്ര വിവാഹിതയാകുന്നു ; വരൻ പോലീസ് ഉദ്യോഗസ്ഥൻ

പാലക്കാട് : അന്തര്‍ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ നേടിയ മലയാളിയായ ഇന്ത്യന്‍ അത്ലറ്റ് പി യു ചിത്ര വിവാഹിതയാകുന്നു. പോലീസ് ഉദ്യോഗസ്ഥനും നെന്മാറ സ്വദേശിയുമായ ഷൈജുവാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

Advertisements

800, 1500 മീറ്ററുകളിലാണ് 27കാരി ട്രാക്കിലിറങ്ങുന്നത്. ദീര്‍ഘദൂര ഓട്ടത്തില്‍ 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2018ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് (2019) എന്നിവയില്‍ പി യു ചിത്ര സ്വര്‍ണം നേടിയിട്ടുണ്ട്. സംസ്ഥാന- ദേശീയ സ്കൂള്‍ മീറ്റുകളുടേയും താരമായിരുന്നു ചിത്ര.

Hot Topics

Related Articles