അതിരൂക്ഷമായ ആക്രമണം: കടുത്തുരുത്തിയ്ക്കു പിന്നാലെ ചങ്ങനാശേരിയിലും നായയെ ചത്ത നിലയിൽ കണ്ടെത്തി; ചങ്ങനാശേരിയിൽ നായയെ കൊന്ന് കെട്ടിത്തൂക്കി പ്രതിഷേധം

കോട്ടയം: ചങ്ങനാശേരിയിൽ തെരുവുനായയെ കെട്ടിത്തൂക്കി കൊന്ന് പ്രതിഷേധം. പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

Advertisements

രണ്ടുദിവസം മുൻപ് ഇവിടെ ഒരു സ്ത്രീയെ തെരുവുനായ കടിക്കാൻ ഓടിച്ചിരുന്നു.ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സൂചന. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. കെട്ടിത്തൂക്കിയതിന് ചുവട്ടിലായി പൂക്കൾ വച്ചിരുന്നു. സംഭവത്തിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം മൂളക്കുളത്ത് നായകളെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളൂർ പോലീസ് ആണ് കേസെടുത്തത്. നായകളുടെ പോസ്റ്റുമോർട്ടം ഉൾപ്പെടെ നടത്തി തുടർ നടപടി എടുക്കും.

Hot Topics

Related Articles