കുമരകം കലാഭവൻ നവരാത്രി മഹോത്സവം ഒക്ടോബർ മൂന്നു മുതൽ

കോട്ടയം: കുമരകം കലാഭവൻ നവരാത്രി മഹോത്സവം 2022 ഒക്ടോബർ 3 മുതൽ അഞ്ചു വരെ കുമരകം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ ( കെ എൻ സുഗുണൻ നഗർ) വച്ച് നടക്കും. നവരാത്രി ആഘോഷത്തിന്റെ പ്രവർത്തനോദ്ഘാടനം 20 22 സെപ്തംബർ 18 ഞായർ രാവിലെ 10.30 മണിക്ക് കുമരകം കലാഭവൻ ഹാളിൽ പി.ജി ചന്ദ്രൻ പാനാപ്പറസിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി നിർവ്വഹിക്കും. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും ട്രഷറർ എസ് ജയരാജ് നന്ദിയും രേഖപ്പെടുത്തും.

Advertisements

Hot Topics

Related Articles