പാമ്പാടി : പാമ്പാടി പഞ്ചായത്തിൽ നിലവിലുള്ള ബസ്സ്റ്റാൻഡ്, ആധുനിക രീതിയിൽ പുതുക്കി
പണിയുന്നതിനുള്ള പ്ലാൻ രാജീവ് ഗാന്ധി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രിൻസിപ്പൽ ഡോ സതീഷ് കുമാർ പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയിക്ക്
കൈമാറി. പഞ്ചായത്ത്
നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ബസ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സുകൾ, മിനി തിയേറ്റർ, കോൺഫറൻസ് ഹാൾ , കവാടം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഏകദേശം 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആധുനിക രീതിയിലുള്ള ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് പ്ലാൻ ആർക്കിടെക് വിഭാഗം മേധാവി ബിന്ദുമോൾ, പ്രൊഫ. അനന്തകൃഷ്ണൻ, പ്രൊഫ. ദിനേഷ് എന്നിവർ ചേർന്നാണ് തയ്യാറാക്കിയത്. യോഗത്തിൽ പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ ഇ എസ് സാബു, ആർ ഐ ടി പി.റ്റി
എ പ്രസിഡന്റ് , വി എം പ്രദീപ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാബു എം ഏബ്രഹാം , വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ രാജേഷ് , പഞ്ചായത്ത് അംഗം കെ കെ തങ്കപ്പൻ എന്നിവർ സംസാരിച്ചു.
പാമ്പാടിയിൽ ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് : പ്ലാൻ തയ്യാറായി
Advertisements