തിരുവല്ല: മദ്ധ്യ തിരുവതാംകൂറിൽ വീട്ടിൽ ഡോക്ടറും, നഴ്‌സുമെത്തി അടിസ്ഥാന രോഗി ശുശ്രൂഷ നൽകുന്ന
വീട്ടിൽ ഒരു ഡോക്ടർ പദ്ധതിക്ക് കാർഡിയോട്ട് സർവീസസ് തിരുവല്ലയിൽ തുടക്കം കുറിച്ചു. പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ മലങ്കര സഭ അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് തിരുമേനിയും കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കറും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അൻപത് വയസ്സിൽ ഏറെ പ്രായമുള്ള ഒരു വലിയ സമുഹമാണ് മദ്ധ്യ തിരുവിതാംകൂറിൽ ഉള്ളതെന്നും, അവരുടെ പരിചരണം ഏറ്റെടുക്കുന്ന കാർഡിയോട്ടിന്റെ സേവനം സ്തുത്യർഹമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ എസ്സ്. ശങ്കർ പറഞ്ഞു. യുവ തലമുറ മറ്റ് നാടുകളിലേക്ക് മാറുമ്പോൾ നാട്ടിൽ ഉള്ള വൃദ്ധ ജനങ്ങൾക്ക് വീട്ടിലെത്തി മെഡിക്കൽ പരിചരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം സുചിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോക്ടറും, നഴ്‌സുമടങ്ങുന്ന മെഡിക്കൽ ടീം രോഗികളുടെ വീട്ടിൽ പ്രത്യേക അധുനിക മെഡിക്കൽ സജ്ജീകരണങ്ങളുള്ള വാഹനത്തിൽ എത്തി ശുശ്രുഷ നൽകും. തിരുവല്ലക്ക് പത്ത് കിലോമീറ്റർ ചുറ്റളവിൽ ഈ സേവനം ലഭ്യമാണ് എന്ന് കാർഡിയോട്ട് സർവീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഡോ. ബാബു തോമസ് അറിയിച്ചു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദീർഘനാളായി ശയ്യാം വലംബിയായ രോഗികൾക്കും പ്രമേഹ , രക്തസമ്മർദ്ദ രോഗികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇത്തരം ഒരു സംരംഭം രോഗി ശുശ്രുഷയിലെ പുതിയ കാൽവെയ്പ്പാണെന്ന് ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കുറിലോസ് പറഞ്ഞു. കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ സേവനം വ്യാപിക്കേണ്ട താണ് എന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ചടങ്ങിൽ പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി ഇ ഓ ഫാദർ ജോസ് കല്ലുമാലിക്കൽ , ഡോ. ബാബു തോമസ്, ഫാദർ ബിജു പയ്യംപള്ളി, ഡോ. ജോ എബ്രഹാം, ഫാദർ ജോർജ് വലിയപറമ്പിൽ, പുഷ്പഗിരി അഡ്മിനിസ്റ്റേറ്റർ ഫാദർ തോമസ് പരിയാരം, മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗ്ഗീസ് , പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി ഫിലിപ്പ് എന്നിവർ സംസാരിച്ചു. ഈ സേവനം ലഭ്യമാകുന്നതിന് 8888674674 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.