വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു; ഇനി വഖഫ് നിയമനങ്ങൾ പിഎസ് സിയ്ക്കില്ല

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്ക്ക് വിട്ടുകൊണ്ട് നിയമസഭ കഴിഞ്ഞ ഒക്ടോബറിൽ എടുത്ത തീരുമാനം പിൻവലിച്ചുളള ഭേദഗതിയ്ക്ക് അംഗീകാരം ലഭിച്ചു. വഖഫ് നിയമങ്ങൾ പിഎസ്സിയ്ക്ക് വിടാനുളള തീരുമാനം വലിയ വിവാദമായിരുന്നു. തുടർന്ന് റിപ്പീലിംഗ് ബിൽ സഭയിലവതരിപ്പിച്ചാണ് ബിൽ പാസാക്കിയത്.

Advertisements

ഈ മാസം 12ന് ഗവർണർക്ക് സമർപ്പിച്ച ബിൽ ഇന്ന് ഗവർണർ ഒപ്പിടുകയായിരുന്നു. സമസ്തയും മുസ്‌ളീം ലീഗുമാണ് വഖഫ് നിയമനം പിഎസ്സിയ്ക്ക് വിടാനുളള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചത്. ദേവസ്വംബോർഡിലേതിന് സമാനമായ നിയമന രീതി വേണമെന്നും ആവശ്യമുയർന്നു. തുടർന്ന് മുഖ്യമന്ത്രിയുമായി സംഘടനകൾ ചർച്ച നടത്തിയിരുന്നു. പിഎസ്സിയ്ക്ക് വിടാനുളള തീരുമാനം തൽക്കാലം നടപ്പാക്കില്ലെന്നാണ് ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. തുടർന്നാണ് പിഎസ്സിയ്ക്ക് വിട്ട തീരുമാനം റദ്ദാക്കി ഭേദഗതിയിറക്കിയത്.

Hot Topics

Related Articles