കൊച്ചിയിലെ ഫ്ളാറ്റിൽ കണ്ടത് ‘അടി കപ്യാരെ കൂട്ടമണി’ ! ഫ്ലാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയത് ശാസ്ത്രീയമായി : കൊച്ചിയിലെ കഞ്ചാവ് സംഘം പിടിയിലായത് ഇങ്ങനെ

കൊച്ചി : കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ഇറങ്ങിയ അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തില്‍ കോളേജ് ഹോസ്റ്റലിലെ മുറിയില്‍ നായകനും സുഹൃത്തുക്കളും കഞ്ചാവ് ചെടി വളര്‍ത്തുകയും റൂമില്‍ പരിശോധനയ്ക്ക് എത്തുന്ന വാര്‍ഡന്‍ ചെടി എന്താണെന്ന് തിരിച്ചറിയാതെ ചെടികള്‍ പരിപാലിക്കുന്നതിനെക്കുറിച്ച്‌ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച്‌ മടങ്ങുന്ന രംഗം തമാശരൂപേയാണ് അവതരിപ്പിച്ചത്.എന്നാല്‍ ഈ സംഭവം യഥാര്‍ത്ഥ ജീവിതത്തില്‍ ആയാലോ.. എല്ലാവര്‍ക്കും അതേപോലെ തടിതപ്പാന്‍ പറ്റണം എന്നില്ല.അത്തരത്തില്‍ ഒരു സംഭവമാണ് കൊച്ചിയില്‍ ഉണ്ടായത്.

Advertisements

അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റില്‍ കഞ്ചാവു ചെടി വളര്‍ത്തിയ യുവാവും യുവതിയും ഒടുവില്‍ പിടിയില്‍.ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ചാണ് പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടില്‍ വി.ജെ. രാജുവിന്റെ മകന്‍ അലന്‍ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ റജിയുടെ മകള്‍ അപര്‍ണ (24) എന്നിവര്‍ ചെടി വളര്‍ത്തിയത്. എറണാകുളം സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും നടത്തിയ പരിശോധനയില്‍ ഇവര്‍ വളര്‍ത്തിയിരുന്ന കഞ്ചാവു ചെടി പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലംപതിഞ്ഞമുകള്‍ ഭാഗത്ത് ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ അടുക്കളയോടു ചേര്‍ന്നാണ് ചെടി വളര്‍ത്തിയിരുന്നത്. ചെടിക്ക് ആവശ്യത്തിനു വായു സഞ്ചാരം ലഭിക്കുന്നതിന് ഒരു ഫാനും വെളിച്ചത്തിനായി എല്‍ഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു. വീടിനുള്ളില്‍ എങ്ങനെ കഞ്ചാവു വളര്‍ത്താം എന്ന് ഇന്റര്‍നെറ്റില്‍ നോക്കി പഠിച്ച ശേഷമാണ് ഇവര്‍ കഞ്ചാവു ചെടി പരിപാലിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തി.

ഇവര്‍ക്കൊപ്പം മറ്റൊരു യുവാവിനെ കഞ്ചാവ് കൈവശം വച്ചതിനും അറസ്റ്റു ചെയ്തിട്ടുണ്ട്. പത്തനംതിട്ട മല്ലപ്പള്ളി കണ്ടത്തില്‍ അനന്തന്റെ മകന്‍ അമലിനെയാണ് (28) കഞ്ചാവുമായി പിടികൂടിയത്. വീടു വാടകയ്‌ക്കെടുത്തു താമസിച്ചിരുന്ന അലനും അപര്‍ണയുമായി അമലിന് എന്തെങ്കിലും ലഹരി ഇടപാടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍ഫോപാര്‍ക്ക് എസ്‌എച്ച്‌ഒ വിപിന്‍ദാസ്, എസ്‌ഐ ജയിംസ് ജോണ്‍, ഡാന്‍സാഫ് ടീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Hot Topics

Related Articles