തിരുവല്ല: സംസ്ഥാന സർക്കാരിൻ്റെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ തിരുവല്ല ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. തിരുവല്ല ഗവ: എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ എൻ നിമൽരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എം ഷാനവാസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി സജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉല്ലാസ് ആർ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ എം രഞ്ജിത്ത്, കവിത എസ്, പീറ്റർ എൻ ഐ, കപിൽ ദേവ്, സി വി അഭിമന്യു, ജെ ആഗ്നസ്, ബി വിൻസൻ്റ്, അനൂപ് അനിരുദ്ധൻ, എ കെ വത്സമ്മ, പി റ്റി സോമൻ, ബിന്ദു ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിൽ കെ എം ഷാനവാസ് (പ്രസിഡന്റ്), സി മോഹൻ, കെ ഒ ഓമന (വൈസ് പ്രസിഡന്റുമാർ),
ബി സജീഷ് (സെക്രട്ടറി),
ഡി ബിജു, ശങ്കർ ദത്തൻ (ജോയിന്റ് സെക്രട്ടറിമാർ), ആർ സീതാലക്ഷ്മി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.