മുണ്ടക്കയം : കഴിഞ്ഞവർഷം മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ ഭവന നഷ്ടം സംഭവിച്ചവർക്ക് പോപുലർ ഫ്രണ്ട് പ്രളയ പുനരുധിവാസ പദ്ധതിയിൽ പെടുത്തി നിർമിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാനം പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നിർവ്വഹിച്ചു.
കൂട്ടിക്കലും സമീപ പ്രദേശത്തുമുണ്ടായ പ്രളയം മുന്നൂറിലധികം കുടുംബങ്ങളെ ബാധിച്ചിരുന്നു. പൂർണ്ണമായ ഭവന നാശം സംഭവിച്ചവർക്ക് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി നേതൃതത്തിൽ നിർമ്മിക്കുന്നഎട്ടു വീടുകളാണ് നിർമ്മാണം പൂർത്തിയായി വരുന്നത് കൂടാതെ ഭാഗികമായി വീട് നശിച്ച പതിനാറ് വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് സംഘടന നേരത്തെ ധന സഹായം നൽകിയിരുന്നു. ദുരന്ത സമയത്ത് 3.5 കോടിരൂപയിലധികം രൂപ ചെലവഴിച്ച് വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും വിതരണം നടത്തിയിരുന്നു.
സേവ് ദി റിപബ്ലിക് എന്ന ദേശീയ കാമ്പയിന്റെ ഭാഗമായി കൂട്ടിക്കൽ ഏരിയ സംഘടിപ്പിച്ച നട്ടൊരുമ ഏരിയ സമ്മേളനത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം നിവ്വഹിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഏരിയ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു , കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനീർ മൗലവി സെക്രെട്ടറിമാരായ ടി എസ് സൈനുദ്ധീൻ, ബിഷ്റുൽ ഹാഫി ഏരിയ പ്രസിഡന്റ് മുഹമ്മദ് ഹാരിസ് ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ,എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂർ . പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യകോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹാബ് കൂട്ടിക്കൽ മുസ്ലിം ജമാഅത് പ്രസിഡന്റ് ഡോ പി എച് . മുഹമ്മദ് ഹനീഫ, കൂട്ടിക്കൽ മുസ്ലിം ജമാഅത്ത്ചീഫ് ഇമാം സുബൈർ മൗലവി . എസ് ഡി പി ഐ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് നവാസ് കെ എസ് .എസ് ഡി പി ഐ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് നെഹീബ് പി എച് .എന്നിവർ സംസാരിച്ചു.