തിരുവനന്തപുരം: ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം വെമ്പായത്താണ് വേറ്റിനാട് ആളൊഴിഞ്ഞ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മാസം 30ന് കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26)യുടെ മൃതദേഹമാണ് ഇതെന്ന് പോലീസ് പറയുന്നത്.
വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 31-ന് അനുജയെ കാണാനില്ലെന്ന് അമ്മ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് വീടിനടുത്തുള്ള കിണറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ അനുജയുടെ മൃതദേഹം കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇന്ന് രാവിലെ പോലീസും ഫയർഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേതാണെന്ന് മനസ്സിലാക്കിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പോലീസ് വ്യക്തമാക്കി.