തെരുവുനായ ശല്യം;
സുപ്രീം കോടതിയിലെ കേസിൽ
കോട്ടയം ജില്ലാ പഞ്ചായത്ത് കക്ഷി ചേരും

കോട്ടയം: അക്രമണകാരികളായ തെരുവ്നായ്ക്കളെയും പേവിഷബാധയുള്ള നായ്ക്കളെയും നിർമാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ കോട്ടയം ജില്ലാ പഞ്ചായത്തും കക്ഷി ചേരും. പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവൻ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും ഹർജിയിൽ പങ്കാളികളാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Advertisements

പേപ്പട്ടി ആക്രമണങ്ങൾ ഗുരുതരമായ വിഷയമായാണ് കാണുന്നതെന്നും ഇതിന് വൈകാതെ തന്നെ പ്രതിവിധി കാണണമെന്നും ജില്ലാ പഞ്ചായത്ത് യോഗത്തിൽ പൊതുവായ അഭിപ്രായമുയർന്നു.
അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഗുരുതര പ്രശ്‌നമാണ്. പച്ചമാംസം കഴിക്കുന്ന നായ്ക്കൾ കൂടുതൽ ആക്രമണകാരികളായി മാറുന്നുവെന്നാണ് കണ്ടെത്തിയിട്ടുളളത്. അതുകൊണ്ടു മാലിന്യങ്ങൾ മറവുചെയ്യാൻ അറവുശാലകൾക്ക് സൗകര്യങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഈ സൗകര്യം ഇല്ലാത്ത അറവുശാലകളുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണമെന്നും കൗൺസിൽ യോഗം തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.