പത്തനംതിട്ട :
കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അരുവാപ്പുലം മണ്ഡലം ജനറൽ സെക്രട്ടറിയെ പുറത്താക്കി. കോൺഗ്രസ്
നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരണം നടത്തി പാർട്ടിയെ അവഹേളിക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് അരുവാപ്പുലം മണ്ഡലം ജനറൽ സെക്രട്ടറി ഷാനു കെ ഈപ്പനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. അച്ചടക്ക ലഘനം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ഡി സി സി പ്രസിഡന്റ് കുട്ടിച്ചേർത്തു.
Advertisements