ന്യൂഡൽഹി: കേരളത്തിലെ നേതാക്കൾക്ക് നിർണ്ണായക ചുമതല നൽകാനൊരുങ്ങി സോണിയ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും. എഐസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഗാന്ധിയുടെ കുടുംബത്തിന്റെ നോമിനിയായി കെ.സി വേണുഗോപാൽ എത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനിടെ രമേശ് ചെന്നിത്തലയ്ക്കും എഐസിസി നേതൃസ്ഥാനത്തേയ്ക്ക് എത്തിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നിർണ്ണായക നേതൃസ്ഥാനത്തേയ്ക്ക് മലയാളികളെ എത്തിച്ച് രാഷ്ട്രീയ സ്വാധീനം നിർണ്ണായകമാക്കുന്നതിനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്.
ഇന്നലെ സോണിയാ ഗാന്ധി വിളിപ്പിച്ചതിനെ തുടർന്ന് ചേർത്തലയിൽ ഭാരത് ജോഡോ യാത്രയിലുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഡൽഹിയിലേക്ക് പോയി. രാഹുലിനെയല്ലാതെ മറ്റാരെയും അദ്ധ്യക്ഷനായി അംഗീകരിക്കില്ലെന്ന് വിവിധ പിസിസികൾ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് വേണുഗോപാലുമായി സോണിയാ ഗാന്ധി ചർച്ച നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മത്സരിച്ചാൽ താൻ പിന്മാറുമെന്ന് ശശിതരൂർ എംപി വ്യക്തമാക്കി. എന്നാൽ താൻ നിർദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കിയാൽ മാത്രമേ അദ്ധ്യക്ഷനാകൂ എന്ന് ഉപാധിവച്ചിരിക്കുകയാണ് അശോക് ഗെലോട്ട്. ഇതിനിടെയാണ് ഇപ്പോൾ ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി കെ.സി വേണുഗോപാൽ രംഗത്ത് എത്തുമെന്ന സൂചന ലഭിച്ചത്.