മരങ്ങള്‍ മുറിച്ചുമാറ്റിയത് നിയമവിരുദ്ധമായി ; പള്ളിക്കത്തോട് ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരില്‍ അഴിമതി ആരോപണം ; പരാതിയുമായി സർക്കാർ ജീവനക്കാരന്‍ ; പരാതി നൽകിയത് തെളിവുകളോടെ

കോട്ടയം : പള്ളിക്കത്തോട് പഞ്ചായത്തിലെ ബിജെപി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം. പരാതിയുമായി പള്ളിക്കത്തോട് പഞ്ചായത്തിലെ മുന്‍ ജീവനക്കാരന്‍ രംഗത്ത്്. പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രനെതിരെയാണ് അഴിമതി ആരോപണത്തില്‍ പരാതിയുമായി പഞ്ചായത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ കൊല്ലം ചാത്തിനാംകുളം , ചന്ദനത്തോപ്പ് സ്വദേശി കെന്‍സി ജോണ്‍സണ്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisements

പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ അരുവിക്കുഴി തോട്ട് വക്കത്ത് നിന്നിരുന്ന മരങ്ങള്‍ മഴക്കെടുതിയുടെ അടിയന്തിര സാഹചര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിയ മാറ്റിയ കേസിലാണ് പരാതി. പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികള്‍ക്ക് സ്വന്തം പേരില്‍ ചെയ്ത് കൂലി വാങ്ങാന്‍ പാടില്ല എന്ന പഞ്ചായത്ത് രാജ് ആക്ടിലെ നിയമം പ്രസിഡന്റ് ലംഘിച്ചതായി പരാതിയില്‍ പറയുന്നു. ആശാ ചന്ദ്രന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുകയും അതിന്റെ ചിലവിലേക്കായി 6000 രൂപ പഞ്ചായത്തില്‍ നിന്നും വകയിരുത്തുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 നവംബര്‍ 5ന് പ്രസിഡന്റ് തന്റെ ലെറ്റര്‍ പാഡില്‍ പണം ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ, പണം അനുവദിച്ച കമ്മിറ്റിയുടെ മിനിറ്റ്‌സ് , പണം കൈപ്പറ്റിയതിന്റെ രസീത് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെയാണ് പരാതിക്കാരനായ കെന്‍സി ഓംബുഡ്‌സ്മാന് പരാതി നല്‍കിയിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ മുന്‍പും പല അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രസിഡന്റ് തന്റെ പദവി ദുരുപയോഗം ചെയ്ത് സത്യപ്രതിഞ്ജ ലംഘനം നടത്തുകയാണ് എന്നും പരാതിയില്‍ പറയുന്നു. മുറിച്ചുമാറ്റിയ മരങ്ങള്‍ പഞ്ചായത്തിലെ സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുകയോ തടികള്‍ ലേലം ചെയ്ത് പഞ്ചായത്ത് ഫണ്ടിലേക്ക് വകയിരുത്തുകയോ ചെയ്യാത്തത്് പ്രസിഡന്റിന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അധികാര ദുര്‍വിനിയോഗമാണെന്നും പരാതിയില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.