ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായാലും രാജസ്ഥാന് മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിങ്. കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിക്കുള്ളിൽ തന്നെ ചേരി പോര് ശക്തമാകുന്നത്.
Advertisements
അദ്ധ്യക്ഷനായാല്‍ ഗലോട്ട് മുഖ്യമന്ത്രിസ്ഥാനം രാജി വയ്ക്കണം .രണ്ടു പദവികള്‍ വഹിക്കാനാവില്ലെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയാനില്ലെന്ന് ഗലോട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്വിജയ് സിംഗിന്റെ പ്രസ്ഥാവന ഉയരുന്നത്. ഇതിനിടെ മുകുള്‍ വാസ്നിക്കിനെ വിളിപ്പിച്ച് സോണിയ ഗാന്ധി ചര്‍ച്ച നടത്തി.