തിരുവനന്തപുരം : എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ . യൂത്ത് കോൺഗ്രസ് നേതാവാണ് പിടിയിലായത്. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ് .
Advertisements
ക്രൈംബ്രാഞ്ച് ഓഫിസിൽ ജിതിനെ ചോദ്യം ചെയ്യുകയാണ്. ആക്രമണം നടന്നു നാളിത് വരെയായിട്ടും പ്രതിയെ പിടികൂടുവാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിരുന്നു. ഇതിനിടെ സി പി എം പ്രവർത്തകർ തന്നെയാണ് അക്രമണം നടത്തിയത് എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.