തിരുവനന്തപുരം : കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായാണ് ജിതിന് എ.കെ.ജി സെന്ററിന് നേരെ ആക്രമണം നടത്തിയതെന്ന് ക്രൈംബ്രാഞ്ച്. ജിതിന് എത്തിയ വാഹനത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഉപയോഗിച്ചത് ഗ്രേ കളര്‍ ഹോണ്ട ഡിയോ സ്കൂട്ടറാണ്. ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
ആക്രമണദിവസത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ജിതിന് വിറ്റിരുന്നെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ പരിശോധനകള്‍ നടത്തിയുമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മുന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ജിതിനെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിനെ ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ജിതിന് കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. പ്രതി പിടിയിലായതോടെ പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞെന്നും ഇതിന് പിന്നില്‍ നിരവധി ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.