തിരുവനന്തപുരം : രാവിലെ 6 ന് ആരംഭിച്ച ഹർത്താലിൽ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ സമരാനുകൂലികൾ തടഞ്ഞു. സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു . തലസ്ഥാനത്ത് ഏഴിലധികം കെ എസ് ആർ ടി സി ബസുകൾക്ക് നേരെ അക്രമണം ഉണ്ടായി .യാത്രക്കാരുമായി സർവ്വീസ് നടത്തുന്നതിനിടയിലാണ് ആക്രമണം.
ആക്രമണത്തിന് പിന്നാലെ സർവീസ് താല്ക്കാലികമായി നിർത്തിയ കെ എസ് ആർ ടി സി പോലീസ് അകമ്പടിയോടെ പിന്നീട് സർവ്വീസുകൾ പുനരാരംഭിച്ചു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളും സമരാനുകൂലികൾ തകർത്തു. തിരുവല്ലത്ത് ഓട്ടോറിക്ഷയുടെ ചില്ലുകൾ അടിച്ച് പൊട്ടിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോത്തങ്കോട് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടായി. പഴക്കുലകൾ വലിച്ചെറിഞ്ഞു.ഔദ്യോഗികമായി സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ഹർത്താലിൽ അവധി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ഹാജർ നിലയിൽ കാര്യമായ കുറവുണ്ടയി .വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറഞ്ഞു.