തൃശ്ശൂര്‍: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ബിജെപിയുടെ പ്രത്യയശാസ്ത്രം എത്ര മാത്രം കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡിലെ സവര്‍ക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സവര്‍ക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബി.ജെ.പി.ക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് കരുത്തുള്ളിടത്ത് കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തില്‍ 19 ദിവസവും, യുപിയില്‍ 4 ദിവസവും എന്ന നിലയിലാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ അതാത് സംസ്ഥാനങ്ങളില്‍ ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേര്‍ന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോണ്‍ഗ്രസ് എന്നത് ഇന്ന് വലിയ ഒരു പാര്‍ട്ടിയല്ല. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതര പാര്‍ട്ടികള്‍ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ നിന്നും പോയ കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ മധ്യവര്‍ഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തില്‍ എത്തിക്കും. പക്ഷെ ഇതനുവദിക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.