ബംഗളൂരു: രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലൂടെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി കർണാടക ആഭ്യന്തര മന്ത്രി. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. കർണാടകയിലെ 18 ഇടങ്ങളിലും ഇന്നലെ എൻ.ഐ.എ റെയ്ഡ് നടത്തിയിരുന്നു. 15 പേരെ കസ്റ്റഡിയിൽ എടുത്തതായും ഏഴു പേരെ അറസ്റ്റ് ചെയ്തെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയത്തിന് എൻ.ഐ.എ പുതിയ റിപ്പോർട്ട് നൽകുമെന്ന വിവരങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. പി.എഫ്.ഐ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ വയർലസ് സെറ്റുകളും, ജി.പി.എസ് റിസീവറുകളും പിടിച്ചെടുത്തതായി എൻ.ഐ. എ അറിയിച്ചു. താലിബാൻ മാതൃക മതമൗലികവാദം പി.എഫ്.ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകൾ കിട്ടിയതായും എൻ.ഐ.എ അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ഡൽഹിയിൽ എത്തിച്ച നേതാക്കളെ എൻ.ഐ.എ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു.