ചെന്നൈ: നടൻ ബിജുമേനോൻ ഇസ്ലാം മതം സ്വീകരിച്ചെന്ന തരത്തിൽ വ്യാജ വാർത്ത വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു. ചെക്ക് റിപ്പബ്ലിക് അടക്കമുള്ള വിദേശരാജ്യങ്ങളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം വാർത്ത പ്രചരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ബിജു മേനോന്റെ ‘റോമൻസ്’ ചിത്രത്തിലെ ക്രിസ്ത്യൻ വൈദികൻ കഥാപാത്രവും, ‘മരുഭൂമിയിലെ ആന’ എന്ന ചിത്രത്തിലെ അറബി വേഷവും ചേർത്താണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. ഇന്ത്യൻ കത്തോലിക്കൻ വൈദികൻ ഫാ. ബിജു മേനോൻ ഇസ്ലാം മതം സ്വീകരിച്ചു എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രത്തെ പ്രശംസിച്ചുള്ള സന്ദേശങ്ങളും വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നുണ്ട്. ട്രോളൻമാരും സംഭവം ഏറ്റെടുത്തു. ഇത് കണ്ട് അമ്ബരക്കുന്ന ബിജു മേനോൻ എന്ന തരത്തിലാണ് ട്രോളുകൾ വൈറലാകുന്നത്.