എ.കെ.ജി സെന്റര്‍ ആക്രമണ കേസ് ; ജിതിന് സ്‌കൂട്ടര്‍ എത്തിച്ച്‌ നല്‍കിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ച് ; ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനും പങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ച് . പിടിയിലായ പ്രതി ജിതിന് സ്‌കൂട്ടര്‍ എത്തിച്ച്‌ നല്‍കിയത് വനിതാ നേതാവാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യും.

Advertisements

എ.കെ.ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ അറസ്റ്റിലായ ജിതിനുമായി ബന്ധപ്പെട്ടാണ് അന്വേഷണം. യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക വനിതാ നേതാവാണ് വാഹനം എത്തിച്ചതെന്നാണ് നിഗമനം. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കില്ല. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മതി തുടര്‍ നടപടികളെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. പ്രതി ജിതിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്ന് ജിതിനെ പുറത്തേക്ക് കൊണ്ടുപോയി. എന്നാല്‍ ഇത് തെളിവെടുപ്പിനാണോയെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്ബോള്‍ ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ഒപ്പം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.