വയനാട്: മുൻമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ് (87)അന്തരിച്ചു. മുതിർന്ന കോൺഗ്രസിന്റെ നേതാവായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ചികിത്സയിലായിരുന്നു. തുടർന്നു കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ അന്ത്യം സംഭവിച്ചത്. മൃതദേഹം കോഴിക്കോട്ടം സ്വകാര്യ ആശുപത്രിയിലായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ വീട്ടിൽ എത്തിക്കും. നിലമ്പൂരിൽ മകൻ ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിൽ അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. എട്ടു തവണ നിലമ്പൂരിൽ നിന്നുള്ള എംഎൽഎയായിരുന്നു ഇദ്ദേഹം. 1980 -82 കാലയളവിൽ ഇദ്ദേഹം ഇ.കെ നായനായർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായിരുന്നു. എകെ ആന്റണി മന്ത്രിസഭയിലും, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു. 1958 മുതൽ അദ്ദേഹം എഐസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ഡിസിസി പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ മേഖലയിലും, മലപ്പുറം ജില്ലയിലും കോൺഗ്രസിനെ കെട്ടിപ്പെടുക്കുന്നതിൽ ഏറെ നിർണ്ണായകമായ ശക്തിയായിരുന്നു അദ്ദേഹം.