നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട്രീയ കേരളം. മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്തരിച്ച ആര്യാടൻ മുഹമ്മദിന്റെ (87) സംസ്‌കാരം സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ ഒൻപതിനു നടക്കും. നിലമ്പൂർ മുക്കട്ട വലിയജുമ്മാ മസ്ജിദിൽ നടക്കും.
കൊച്ചിയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. കേരളത്തിന് യോജിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്നു രാഹുൽ ഗാന്ധി അനുശോചിച്ചു. 28 ന് വീട്ടിലെത്തി ആര്യാടന്റെ കുടുംബത്തെ അനുശോചനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്റെ നിര്യാണം നാടിന് നഷ്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്യാടന്റെ മൃതദേഹം ഇന്ന് നിലമ്പൂരിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം
നാളെ രാവിലെ ഒൻപതിന് നിലമ്പൂർ മുക്കട്ട വലിയജുമ മസ്ജിദിൽ. 1935 മേയ് 15ന് ജനനം.
ഇ.കെ.നായനാർ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലായി നാലു തവണ മന്ത്രിയായി. തൊഴിൽ, വനം, ടൂറിസം, വൈദ്യുതി, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.
എട്ടു തവണ നിലമ്പൂരിൽ നിന്നു നിയമസഭയിലെത്തി. മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി പദവി വഹിച്ചു. സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു. എൻസിഡിസി, നാഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഡയറക്ടർ സ്ഥാനം വഹിച്ചു.
ആര്യാടൻ വിവിധ മന്ത്രിസഭകളിൽ
ഒന്നാം നായനാർ മന്ത്രിസഭ
തൊഴിൽ, വനം മന്ത്രി (1982-83)
രണ്ടാം ആന്റണി മന്ത്രിസഭ
തൊഴിൽ, ടൂറിസം (1995-96)
ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭ
വൈദ്യുതി (2004-06)
രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ
വൈദ്യുതി (2011-16)
ഗതാഗതം (2012-13