കോട്ടയം : പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ നായകനും സഹപ്രവർത്തകർക്കും നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ 10 30 ന് കോട്ടയം അഭിലാഷ് തിയേറ്ററിൽ ആയിരുന്നു സ്വീകരണം .രാവിലെ 10 30 ന് കോട്ടയം നഗരസഭയിൽ പെട്ട മള്ളൂശ്ശേരി,യൂണിറ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാളിതുവരെ തിയറ്ററുകളിൽ പോയി സിനിമ കാണുവാൻ കഴിയാത്തവർക്കും, വൃദ്ധരായ രോഗികൾക്കും അവരുടെ ആശ്രിതർക്കുമായാണ് പാലാഭരണങ്ങാനം സ്വദേശിയായ ഒരു വ്യക്തി സ്പോൺസർ ചെയ്ത് നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സിനിമ കാണുവാൻ അവസരം ഒരുക്കിയത്.
സിനിമ പ്രദർശനത്തിനു മുന്നോടിയായി നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . പി യു.തോമസ് അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മലജിമ്മി ,മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഫാദർ മൈക്കിൾ വെട്ടിക്കാട്ട് ഫാദർ സേവ്യർ മാമൂട്ടിൽ ,ചാലിപാലാ പി.ഷൺമുഖൻ കൗൺസിലർ ആഷ്ലി , യൂണിറ്റി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് , സനൽകുമാർ സെക്രട്ടറി സുബിൻ ജോസ് എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമാപ്രദർശനത്തിനുശേഷം നടന്ന സമ്മേളനത്തിൽ നായകൻ സിജു വിൽസൺ വിഷ്ണു വിനയൻ മണികണ്ഠൻ ആചാരി എന്നിവരെ നവജീവൻ ട്രസ്റ്റി പിയു തോമസ് മെമന്റേ നൽകി ആദരിച്ചു. സിനിമ കാണാൻ അവസരം ഒരുക്കുകയും കാണാൻ എത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ പത്തുപേർക്ക് എഫ്എം റേഡിയോയും പത്ത് ലോട്ടറി ടിക്കറ്റ് വീതവും നൽകിയ പി യു തോമസിനെ ഫാ: സേവ്യർ മാമ്മൂട്ടിൽ, സനൽകുമാർ, സുബിൻജോസ്, സിബി, ആഷ്ലി എന്നിവർ ചേർന്ന് ആദരിച്ചു.