- 1. ബിജെപി നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വ്യാപക പോസ്റ്റർ . സേവ് ബിജെപി ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകൾ. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിലെ
അഴിമതിക്ക് പിന്നിലെ
നേതാക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. ദേശീയ അധ്യക്ഷൻ തലസ്ഥാനത്ത് എത്തുന്നതിനിടെയാണ് പോസ്റ്റർ .
- 2. കാര്യവട്ടം ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് എത്തും. വൈകിട്ട് 4.30നാണ് രോഹിത് ശർമയും സംഘവും തിരുവനന്തപുരത്ത് എത്തുക. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കൻ ടീം വൈകിട്ട് 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും. ആവേശത്തിന്റെ സിക്‌സർ പായിക്കാനുള്ള ഒരുക്കത്തിലാണ് തിരുവനന്തപുരം.
- 3. മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാരം നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെയാണ് ഖബറടക്ക ചടങ്ങുകൾ ആരംഭിച്ചത്. 10 മണിയോടെ ചടങ്ങുകൾ സമാപിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. നിലമ്പൂർ മുക്കട്ട വലിയ ജമാഅത് പള്ളിയിൽ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
- 4. കൊല്ലത്ത് ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ ഹർത്താൽ അനുകൂലിയായ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇരവിപുരം പൊലീസാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്.
- 5. ഭാരത് ജോഡോ യാത്രയ്ക്ക് ഷൊർണ്ണൂരിൽ നിന്നും തുടക്കം. ഇന്നലെ തൃശ്ശൂർ ജില്ലയിലെ പര്യടനം ചെറുതുരുത്തിൽ സമാപിച്ചിരുന്നു. പാലക്കാട് ജില്ലയിലേയ്ക്കു പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ യാത്ര ഇന്ന് പാലക്കാട് കൊപ്പത്ത് 11 മണിയ്ക്കു സമാപിയ്ക്കും.
- 6. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യംചെയ്തേക്കും. ചോദ്യംചെയ്യലിനായി കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
- 7. കോഴിക്കോട് നഗരത്തില്‍ ഓട്ടോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്റെ പരിധിയില്‍ സിസി പെര്‍മിറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നത്തെ സൂചനാ പണിമുടക്ക്.
- 8. നിയമസഭാ കൈയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.
- 9. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. പാലക്കാട് ജോയത്രയുടെ വിശ്രമ കേന്ദ്രത്തിൽ വച്ചായിരുന്നു രാഹുൽ ഗാന്ധിയും തരൂരും കൂടിക്കാഴ്ച നടത്തിയത്. തരൂർ എസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
- 10. കൊമ്പൻ കുറുവട്ടൂർ വിഘ്നേഷ് ചരിഞ്ഞു. 24 മണിക്കൂറിനിടെ ചെരിയുന്ന രണ്ടാമത്തെ കൊമ്പൻ. ഇന്നലെ ഗജവീരൻ ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറും ചരിഞ്ഞിരുന്നു.