റിയാദ്: ലൈംഗിക ഉപകരണങ്ങളുടെ ഇറക്കുമതി തടയാൻ നടപടികളുമായി സൗദി അറേബ്യ. എല്ലാ തരത്തിലുമുള്ള ലൈംഗിക ഉപകരണങ്ങളുടെ ഇറക്കുമതിയ്ക്കും വിലക്കേർപ്പെടുത്തിയതായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇത്തരം ഉപകരണങ്ങളുടെ ഇറക്കുമതി തുടർന്നാൽ തുടർനടപടിയായി അവ പിടിച്ചെടുക്കുകയും കനത്ത പിഴ ചുമത്തുകയും ചെയ്യും. ഇത്തരത്തിൽ പിടികൂടുന്ന ഉപകരണങ്ങളുടെ വിഭാഗവും അളവും അടങ്ങിയ വിവരങ്ങൾ അനുസരിച്ചായിരിക്കും അധികൃതർ വിവിധ തുക പിഴയായി ചുമത്തുക.
Advertisements