കൂമരകം: കുമരകം കലാഭവന്റെ നേതൃത്വത്തിലുള്ള നവരാത്രി മഹോത്സവം ഒക്ടോബർ 3, 4, 5 തീയതികളിൽകുമരകം ഗവ: ഹയർ സെക്കൻഡറി യു പി സ്കൂൾ ഹാളിൽ (കെ.എൻ സുഗണൻ നഗർ) നടക്കും. ഒക്ടോബർ 3ന് വൈകിട്ട് 5.00 ന് കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി പതാക ഉയർത്തും. വൈകിട്ട് 5.30 ന് നടക്കുന്ന നവരാത്രി ആഘോഷം ഉദ്ഘാടന സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ് ഉദ്ഘാടനം ചെയ്യും.
കലാഭവൻ വർക്കിംഗ് പ്രസിഡൻറ് ടി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ അഡ്വ.പി.കെ മനോഹരൻ, ദിവ്യാ ദാമോദരൻ ,സാൽവിൻ കൊടിയന്ത്രഎന്നിവർ സംസാരിക്കും. 6.30ന് പാത്താമുട്ടം രഘു നയിക്കുന്ന സംഗീതസദസ്സ് ,ഒക്ടോബർ 4ന് രാവിലെ 9.30 മുതൽ കുട്ടികൾക്കുള്ള കലാമത്സരങ്ങൾ നടക്കും ,വൈകിട്ട് 5.30ന് നടക്കുന്ന കവിതാരാമം പ്രൊഫ: മാത്യു പ്രാൽ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാഭവൻ വൈസ് പ്രസിഡന്റ് പി.എസ് സദാശിവൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ മേഖലയിലുള്ള കവികൾ , ജഗദമ്മ മോഹനൻ ,വികെ .പ്രകാശൻ എന്നിവർ സംസാരിക്കും ,7 ന് കലാഭവൻ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള ,ഒക്ടോബർ 5 ന് 8.30ന് വിദ്യാരംഭം ,11 ന് കലാമത്സരങ്ങൾ ,വൈ: 5 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും ,സിനിമ താരം ഗായത്രി വർഷ വിശിഷ്ടാതിഥിയായിരിക്കും ,കുമാരി ആർദ്ര രാജേഷിനെ ചടങ്ങിൽ ആദരിക്കും , പറവൂർ മുൻസിഫ് മജിസ് ട്രേറ്റ് അരുന്ധതി ദിലീപ് സമ്മാനദാനം നടത്തും ,കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസി് ഡന്റ് ധന്യ സാബു ,ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു ,ഫിലിപ്പ് സക്കറിയ , എവി തോമസ് ,വി.ജി ശിവദാസ് ,കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി ,ജോ: സെക്രട്ടറി ഷീബ ഇ എന്നിവർ സംസാരിക്കും ,7 ന് കലാഭവൻ ചാക്കോ അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്ക് ഉണ്ടായിരിക്കും