കോട്ടയം : എന്‍ജിഒ യൂണിയൻ സിവില്‍ സ്റ്റേഷന്‍ ഏരിയയുടെ 59-ാം വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനില്‍കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് മനു കെ കെ അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മനേഷ് ജോൺ പ്രവര്‍ത്തന റിപ്പോർട്ടും ട്രഷറര്‍ ശ്രീകാന്ത് പി കെ വരവുചിലവ് കണക്കും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ ഭാരവാഹികളായി ശ്രീകാന്ത് പി കെ (ഏരിയ പ്രസിഡന്റ്), മനേഷ് ജോൺ (ഏരിയ സെക്രട്ടറി), ബേബി മായ എല്‍, വി ബി വിനോദ് (വൈസ് പ്രസിഡന്റുമാര്‍), അരവിന്ദ് എസ് ചന്ദ്രൻ, രഞ്ജിദാസ് രവി (ജോയിന്റ് സെക്രട്ടറിമാര്‍), ലീന പി കുര്യൻ (ഏരിയ ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, പങ്കാളിത്ത പെൻഷൻ പുനപരിശോധന റിപ്പോർട്ടിന്മേൽ തുടർ നടപടി കൈക്കൊള്ളുക, പൊതുമേഖലയെ സംരക്ഷിക്കുക, ഇന്ധന വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, പാർട്ട്ടൈം- കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കോട്ടയം കളക്ടറേറ്റിലെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, സിവിൽ സ്റ്റേഷനിൽ നിന്നും കൂടുതൽ കെ എസ് ആർ ടി സി ബസുകൾ ആരംഭിക്കുക, ഓഫീസുകൾ ഭിന്നശേഷി സൗഹൃദം ആക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.