കല്ലേൻ പൊക്കുടൻ അനുസ്മരണം നടത്തി

കണ്ണൂർ : ലവ് ഗ്രീൻ മൂവ്മെന്റ് കണ്ണൂർ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കണ്ടൽക്കാടുകളുടെ സംരക്ഷകൻ കല്ലേൻ പൊക്കുടന്റെ ചരമദിനത്തിൽ കണ്ണൂർ പഴയങ്ങാടി ഏഴോമിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു.പഴയങ്ങാടി ഏഴോമിലുള്ള കല്ലേൻ പൊക്കുടൻ സ്മാരക മണ്ഡപത്തിൽ ലവ് ഗ്രീൻ മൂവ്മെന്റ് സംസ്ഥാന കോ ഓർഡിനേറ്റർ വടയക്കണ്ടി നാരായണന്റെ നേതൃത്വത്തിൽ ലവ് ഗ്രീൻ മൂവ്മെന്റ് പ്രവർത്തകർ പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

Advertisements

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ലവ് ഗ്രീൻ മൂവ്മെന്റ് പ്രവർത്തകർ സ്മാരകമണ്ഡപത്തിനു സമീപം കണ്ടൽ തൈകൾ നട്ടു.തുടർന്ന് ലവ് ഗ്രീൻ മൂവ്മെന്റ് കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ സജിത വാകയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ താഹ മാടായി ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലവ് ഗ്രീൻ സംസ്ഥാന കോ ഓർഡിനേറ്റർ ഷാജുഭായി ശാന്തിനികേതൻ മുഖ്യപ്രഭാഷണം നടത്തി.
147 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഡൽഹിയിൽ നടന്ന ഇന്ത്യൻ തനത് ജനതക ജൈവ വിഭവങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തു 100 ഇന്ത്യൻ കർഷക പ്രതിനിധികളിലൊരാളും കണ്ണൂർ ജില്ലയിലെ പ്രമുഖ ജൈവ കർഷകനും ലവ് ഗ്രീൻ മൂവ്മെന്റിന്റെ സജീവ നേതൃത്വവുമായി കേബിയാർ കണ്ണനെ ലവ് ഗ്രീൻ മൂവ്മെന്റ് പത്തനംതിട്ട ജില്ലാ കോ ഓർഡിനേറ്റർ ബിജു നൈനാൻ മരുതുക്കുന്നേൽ ഷാളണിയിച്ച് ആദരിച്ചു.
നാസ്സർ തയ്യുള്ളതിൽ, സെഡ് എ സൽമാൻ, കല്ലേൻ പൊക്കുടന്റെ പുത്രൻ രഘുനാഥ് പൊക്കുടൻ, ചന്ദ്രജ്യോതി,പരിയാരം മുതലായവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.