കൊച്ചി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച പശ്ചാത്തലത്തില്‍ എറണാകുളം ആലുവയില്‍ ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. അഞ്ചു നേതാക്കള്‍ക്കാണ് സുരക്ഷ നല്‍കുക. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനം ശക്തമായതിനാലാണ് നടപടി.
Advertisements
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെകൂടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിനും സുരക്ഷയൊരുക്കിയിട്ടുണ്ട്. അമ്പതോളം വരുന്ന കേന്ദ്രസേനയാണ് സ്ഥലത്തെത്തിയത്.