തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. പി.എഫ്.ഐ നിരോധനത്തെ കുറിച്ചുള്ള കേന്ദ്ര വിജ്ഞാപനം ഇന്നലെ സര്‍ക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.
ഉത്തരവിനായുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ അനുമതിക്കായി ബുധനാഴ്ച നല്‍കിയിരുന്നു. ഉത്തരവ് പുറത്തിറങ്ങിയാല്‍ പി.എഫ്.ഐയുടെ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് പോലീസ് കടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ പോലീസ് നടപടികള്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപിയും ഇറക്കും.