സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണം ; ഡോളര്‍ കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറെന്ന് കസ്റ്റംസ് കുറ്റപത്രം

തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസിന്റെ മുഖ്യ ആസൂത്രകന്‍ എം ശിവശങ്കറെന്ന് കസ്റ്റംസ് കുറ്റപത്രം. ഡോളര്‍ കടത്ത് അറിഞ്ഞിട്ടും എം ശിവശങ്കര്‍ മറച്ചുവച്ചു. ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ഒരു കോടി രൂപ കമ്മീഷന്‍ ലഭിച്ചു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ കമ്മീഷന്‍ കിട്ടിയ തുകയാണ്.

Advertisements

അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. ലൈഫ് യൂണിടാക് കമ്മീഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കസ്റ്റംസ്കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.