സി.പി.ഐ സംസ്ഥാന സമ്മേളനം : കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് നേതാക്കൾ : ഇസ്മയിലും, സി ദിവാകരനും ചടങ്ങിൽ നിന്ന് വിട്ട് നിന്നു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ കൊടിമര കൈമാറ്റ ചടങ്ങ് ബഹിഷ്‌കരിച്ച് മുതിർന്ന നേതാക്കളായ കെ ഇ ഇസ്മയിലും, സി ദിവാകരനും. നെയ്യാറ്റിന്‍കരയല്‍ നടന്ന ചടങ്ങില്‍ നിന്നാണ് ഇരു നേതാക്കളും വിട്ടുനിന്നത്. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയിൽ പിൻവാങ്ങിയതോടെ കൊടിമരം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിൽ കൈമാറി.

Advertisements

അതേസമയം, പാര്‍ട്ടിക്കകത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ താക്കീതുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രം​ഗത്തെത്തി. വിഭാഗീയതയും വ്യക്തി കേന്ദ്രീകൃതരീതിയും സിപിഐയില്‍ ഇല്ല. അത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മുൻകാല ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചു. സിപിഐ മുഖ മാസികയിൽ എഴുതിയ ലേഖനത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവിക്ക് പ്രായപരിധി നിശ്ചയിച്ചതിനെ ചൊല്ലി കാനം രാജേന്ദ്രനും, സി ദിവാകരനും തമ്മിൽ വാക്പോരുണ്ടായിരുന്നു. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി മാര്‍ഗനിര്‍ദേശത്തിന് താന്‍ എതിരാണെന്നും സി ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കകത്ത് പ്രായത്തിന്റെ തര്‍ക്കം ഇല്ല. പ്രായപരിധി പരിഗണിച്ച് ഉപരിഘടകങ്ങളിലേക്ക് ആളെ എത്തണം. 75 കഴിഞ്ഞവരെ എടുക്കാന്‍ കഴിയില്ലെന്ന തീരുമാനമില്ല. അനാവശ്യ ഡിബേറ്റാണ് നടക്കുന്നത്. പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പരിഗണിക്കട്ടെയെന്നും സി ദിവാകരന്‍ കൂട്ടിച്ചേർത്തു. ജില്ലയുടെ ചുമതലയുളള നിർവ്വാഹക സമിതിയം​ഗമാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ.

എന്നാൽ പ്രായം കൊണ്ട് എല്ലാവരേക്കാളും ജൂനിയറാണ് താന്‍ എന്ന് കാനം രാജേന്ദ്രന്‍ സി ദിവാകരന് മറുപടി നല്‍കി. 1971ൽ ആണ് താന്‍ പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സിലില്‍ വന്നത്. കെ ഇ ഇസ്മയിലും സമാനമാണ്. എന്നാല്‍ ദിവാകരന്‍ അത് കഴിഞ്ഞ് എത്രയോ സമ്മേളനം കഴിഞ്ഞാണ് സംസ്ഥാന കൗണ്‍സിലില്‍ വന്നത്. അവന്‍ സീനിയറാണ്. അതാണല്ലോ പ്രശ്‌നമെന്ന് കാനം വിമർശിച്ചു. പ്രായപരിധി മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത് സി ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്നും കാനം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മൂന്ന് തവണയാണ് തുടരാന്‍ സാധിക്കുക. നാലാം തവണ സെക്രട്ടറിയാകണമെങ്കില്‍ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഇതെല്ലാം പാര്‍ട്ടി ഭരണഘടനയിലുളള കാര്യമാണെന്നും കാനം വിശദീകരിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.