മുംബൈ: ബിനോയ് കോടിയേരിയുടെ സ്വത്തിൽ ബിഹാർ സ്വദേശിനിയുടെ കുട്ടിക്ക് ഭാവിയിൽ അവകാശമുന്നയിക്കാനാവില്ല. ബലാത്സംഗക്കേസിലെ പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥയാണിത്. പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നും പരാമർശമുണ്ട്.
പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളർച്ച എന്നീ കാര്യങ്ങൾക്കുവേണ്ടിയാണ് 80 ലക്ഷം രൂപനൽകിയത്. തിരുവനന്തപുരം കുറവൻകോണം കനറാബാങ്കിന്റെ ഡിമാൻഡ് ഡ്രാഫ്റ്റായാണ് പണം നൽകിയത്.
കോടതിയിൽ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീർപ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡി.എൻ.എ. ഫലം മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീർക്കാനുള്ള ശ്രമം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11 വയസ്സുള്ള ആൺകുട്ടി പ്രായപൂർത്തിയായതിനുശേഷം ഡി.എൻ.എ. ഫലത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചാൽ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.