കോട്ടയം : നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതീരെ എൽഡിഎഫ് പ്രതിഷേധം. നഗരസഭ ഓഫീസിനു മുന്നിൽ കൗൺസിലർമാർ ധർണ നടത്തി. കൗൺസിൽ യോഗത്തിലും കൗൺസിലർമാർ പ്രതിഷേധമുയർത്തി. കോട്ടയം നഗരസഭ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ മാലിന്യ പ്രശ്നം കുടിവെള്ള പ്രശ്നം അടക്കം വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പദ്ധതി നടത്തിപ്പിലെ അപാകതകളും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. രാവിലെ നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ ടി എൻ സത്യനേശൻ ഉദ്ഘാടനം ചെയ്തു.
ജനകീയ പ്രശ്നങ്ങളിൽ നിന്നും നഗരസഭ ഭരണസമിതി മുഖം തിരിച്ചു നിൽക്കുമ്പോൾ കൗൺസിലർമാർക്ക് സ്വന്തം വാർഡിലെ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സത്യാനേശന്‍ പറഞ്ഞു. മാലിന്യം മൂലം നഗരമാകെ ചീഞ്ഞ നാറുകയാണ്. നഗരസഭാരതിയിലെ റോഡുകൾ പലതും കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണ്. വാർഡുകളിൽ പലതിലും കുടിവെള്ള പ്രശ്നവും രൂക്ഷമാണ്. എന്നാൽ നഗരസഭാ ഭരണസമിതി ഇത്തരം കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ അഴിമതിക്ക് കോപ്പ് കൂട്ടുകയാണെന്നും സത്യനേശൻ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജ അനിൽ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ബി ശശികുമാർ, മറ്റേ ഇടതു കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഇടതുപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി നഗരസഭ കൗൺസിൽ ഹാളിലേക്ക് എത്തി. കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.