ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജയിൽ ചാടി ; തമിഴ് നാട്ടിൽ നിന്ന് ജയിൽ ചാടിയ പ്രതിയെ പിടികൂടിയത് കട്ടപ്പന പൊലീസ് : 25 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീം

കട്ടപ്പന : തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുൻപ് കടന്നു കളഞ്ഞ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതി ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും കട്ടപ്പന ഡിവൈഎസ്പിയുടെ സ്പെഷ്യൽ ടീമിന്റെ പിടിയിലായി. ബന്ധുക്കളായ രണ്ട് യുവാക്കളെ കുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷി അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ പ്രധാന പ്രതിയായ തമിഴ് നാട് ഉസലം പെട്ടി എരുമപ്പെട്ടി വെള്ളച്ചാമിയെയാണ് കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

1984 ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്തു തർക്കത്തെ തുടർന്നും മാതൃ സഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുമുള്ള വിരോധം നിമിത്തം രണ്ടു യുവാക്കളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ട് ഭാഗത്ത് വെച്ച് ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ പ്രതികളിലെ പ്രധാന പ്രതിയായിരുന്നു വെള്ളച്ചാമി. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇയാൾ ജയിലിൽ കഴിഞ്ഞു വരവേ 1997ൽ പരോളിലിറങ്ങി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ ഫോട്ടോ പോലും കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പോലീസ് ഈ വിവരം പങ്കുവെച്ചിരുന്നു തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ ടീം നടത്തിയ അതിവിദഗ്ധമായ നീക്കത്തിനൊടുവിൽ വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാടുകൾക്ക് നടുവിൽ മൊബൈൽ റേഞ്ച് പോലും കിട്ടാത്ത സ്ഥലത്ത് ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ തമിഴ്നാട് പോലീസിനും മധുര സെൻട്രൽ ജയിൽ അധികൃതർക്കുമായി കൈമാറി കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇയാൾ ഇഞ്ചപ്പടപ്പിലുള്ള ഏലത്തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തു വരികയായിരുന്നു കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പോലീസ് ഓഫീസർ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.