കൊച്ചി: മലയാള ഭാഷയെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍. ഫേസ്ബുക്കിലാണ് ശ്രീരാമന്റെ ആവശ്യം. കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.
ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകന്‍ സുനില്‍ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കുറിപ്പിനെതിരെ സാംസ്‌കാരികലോകത്തും സോഷ്യല്‍ മീഡിയയിലും വന്‍വിമര്‍ശനമാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസ്റ്റ് ഇങ്ങനെയാണ്:
ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാല്‍
ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തില്‍നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
പറയരുത്
കേള്‍ക്കരുത്
കാണരുത്
കുഴിമന്തി.
പോസ്റ്റിന് ‘തമ്ബ് ഇമോജി’യിലൂടെ പിന്തുണ അറിയിക്കുക മാത്രമാണ് സുനില്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, കുഴിമന്തി എന്നു കേള്‍ക്കുമ്ബോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ വരുമെന്നാണ് പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചത്. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകര്‍ഷകമായാലേ കഴിക്കാന്‍ പറ്റൂവെന്നും ശാരദക്കുട്ടി കമന്റില്‍ പറയുന്നു.
പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. വേറിട്ട കാഴ്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതെന്ന് ഓര്‍ക്കുമ്ബോള്‍ ഞെട്ടലുണ്ടെന്ന് കവി കുഴൂര്‍ വിത്സന്‍ പ്രതികരിച്ചു. ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട്. എല്ലാ ഹോട്ടലുകള്‍ക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ. തിന്നുന്നതില്‍ തൊട്ടുകളിച്ചാല്‍ വിവരമറിയുമെന്നും വിത്സന്‍ കുറിച്ചു.
വാക്കുകളെ പുറന്തള്ളാനുള്ള ശ്രമം ജനാധിപത്യം എന്ന സങ്കല്‍പത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് കവിയും അധ്യാകനുമായ വി. അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ഒന്നുകൂടിയാണ് ജനാധിപത്യം. ഭാഷ, വേഷം, ഭക്ഷണരീതി എന്നിവയൊക്കെ വരേണ്യമായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതല്ല. ഭിന്നമായി നില്‍ക്കുമ്ബോഴും പരസ്പരബഹുമാനത്തിന്റെ ചേര്‍ച്ച കാണിക്കുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു.