കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ മരണത്തില്‍ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപകരമായ കുറിപ്പ് പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെ ഡി.ജി.പിക്ക് പരാതി.മുന്‍ ഗണ്മാന് ഉറൂബിനെതിരെയാണ് പരാതി.
സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ ‘ഒരു കൊലപാതകി ചത്തു’ എന്ന് വിശേഷിപ്പിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് കുറിപ്പിട്ടത്. അധിക്ഷേപകരമായ കുറിപ്പിനെതിരെ സി.പി.എം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കേരള പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുന്‍കൈകയെടുത്ത ആഭ്യന്തര മന്ത്രിമാരില്‍ ശ്രദ്ധേയനായിരുന്നു കോടിയേരി ബാലകൃഷ്ണന്. വിവാദങ്ങളില്‍പ്പെടാതെ ആഭ്യന്തര വകുപ്പിനെ അച്ചടക്കത്തോടെ കൊണ്ടുപോകാനും കോടിയേരിക്ക് കഴിഞ്ഞിരുന്നു.