കണ്ഠമിടറി, കണ്ണ് നിറഞ്ഞ് പ്രിയ സഖാവ് പിണറായി..! കൊടിയേരിയുടെ അനുസ്മരണ യോഗത്തിൽ പ്രസംഗം പൂർത്തിയാക്കാനാവാതെ പിണറായി വിജയൻ; കൊടിയേരിയുടെ വിടവാങ്ങലിൽ വിങ്ങി മുഖ്യമന്ത്രി

കണ്ണൂർ: കണ്ഠമിടറി… കണ്ണ് നിറഞ്ഞ്.. വാക്കുകൾ മുറിഞ്ഞ്.. അവശനായി പിണറായി. കരുത്തനെന്നും, നിർഭയനെന്നും ഇരട്ടച്ചങ്കനെന്നും ആരാധകർ ആവേശത്തോടെ വിശേഷിപ്പിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരിക്കലും കാണാനാവാത്ത മുഖമാണ് പയ്യാമ്പലത്ത് കണ്ടത്. പ്രിയ സഖാവ് കൊടിയേരി ബാലകൃഷ്ണന്റെ മൃതശരീരം വഹിച്ച മഞ്ചം സ്വന്തം തോളിൽ ചുമന്ന പിണറായി വിജയൻ മുന്നിൽ നടക്കുകയായിരുന്നു. ഒരു ഘട്ടത്തിലും ഇടർച്ചയില്ലാത്ത പാദങ്ങളുമായി നടന്നു ശീലിച്ച, തല ഉയർത്തി മാത്രം നടന്ന് കണ്ട് പരിചയമുള്ള പിണറായി വിജയന്റെ മറ്റൊരു മുഖമായിരുന്നു പയ്യാമ്പലത്തേയ്ക്കുള്ള വിലാപ യാത്രയിൽ കണ്ടത്.

Advertisements

തന്റെ ഇടം തോളിൽ പ്രിയ സഖാവിന്റെ ചേതനയറ്റ ശരീരം വഹിച്ച പിണറായിയുടെ കാലുകൾ പല വട്ടം ഇടറി.. തല ഉയർത്തി മാത്രം കണ്ടിരുന്ന ആ മുഖം തറയിലേയ്ക്കു താഴ്ന്നിരിക്കുന്നതും, കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന വിഷാദവും പ്രിയപ്പെട്ടവരുടെ വേർപ്പാടിൽ മിടിക്കുന്ന ഹൃദയവും ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ചുമലിൽ മഞ്ചലുമായി പയ്യാമ്പലത്തെ സംസ്‌കാര വേദിയിൽ എത്തിയാണ് പിണറായി നിന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, പയ്യാമ്പലത്ത് തന്നെ ചേർന്ന യോഗത്തിൽ പിണറായി വിജയൻ പ്രസംഗിക്കാനായി എഴുന്നേറ്റു. ആദ്യം കൊടിയേരിയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്കും, ഒപ്പം നിന്ന ആളുകൾക്കും നന്ദി പറഞ്ഞു. പലപ്പോഴും പിണറായിയ്ക്കു ആദ്യമായി വാക്കുകൾ മുറിഞ്ഞിരുന്നു. ഓരോ വാക്കുകളും അണന്നു തൂക്കി ഊർജത്തോടെ പറയുന്ന പിണറായിസം പക്ഷേ ആ പ്രസംഗത്തിൽ ഒട്ടുമുണ്ടായില്ല. മനസിലെ വേദന മുഖത്തും, പ്രസംഗത്തിലും കൃത്യമായി പ്രതിഫലിച്ചു. ഒടുവിൽ വാക്കുകൾ പൂർത്തിയാക്കാനാവാതെയാണ് പിണറായി വിജയൻ പ്രസംഗം അവസാനിപ്പിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.