ഫ്ളവേഴ്സ് ചാനൽ റിയാലിറ്റി ഷോയിലെ താരം പൊലീസ് പിടിയിൽ : പിടിയിലായത് കെ.എസ് ആർ ടി സി ബസിന് കല്ലെറിഞ്ഞ കേസിൽ ; കുടുങ്ങിയത് സോഷ്യൽ മീഡിയയിൽ താരമായ ബാസിത്

പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെക്കൂടി പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി(25)യാണ് പിടിയിലായത്. ഫ്ളവേഴ്സ് ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബാസിത് താരമായത്. സോഷ്യൽ മീഡിയയിൽ അടക്കം ഇയാൾ വൈറലായിരുന്നു. ഇതിനിടെ ഇയാൾ നടത്തിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംഘ പരിവാർ ഗ്രൂപ്പുകളിൽ എതിർപ്പിനും ഇടയാക്കിയിരുന്നു.

Advertisements

ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും പിടിയിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിനു പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആദ്യം പിടിയിലായ അനീഷിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എൺപതോളം സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കല്ലേറിൽ കെ.എസ്.ആർ.ടി.സി. ക്ക് മൂന്നുലക്ഷത്തിന്റെയും ലോറികൾക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായി.

പുനലൂർ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ രാജേഷ്കുമാർ, എസ്.ഐ. മാരായ ഹരീഷ്, ജിസ് മാത്യു, സി.പി.ഒ. മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഹർത്താൽ ദിനത്തിൽ രാവിലെ കൊട്ടാരക്കരയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തശേഷമാണ് രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവർ വാഹനങ്ങൾക്കു കല്ലെറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെത്തുടർന്ന് ശ്രദ്ധേയനായ ആളാണ് ബാസിത് ആൽവി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.