പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചു. പത്തനംതിട്ട അന്ത്യാളൻകാവ് ആറ്ഒന്നിൽ ജോസഫ് മാത്യു 60 ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട് വെട്ടുന്ന മെഷീൻ ഉപയോഗിച്ച് കാട് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് വീണ് കടന്നൽ
ഇളകുകയായിരുന്നു.
കടന്നൽ കുത്തേറ്റ രാജുവിനെ ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അന്നമ്മ ജോസഫ് (വടശ്ശേരിക്കര പേഴുംപാറ കാലാക്കൽ കുടുംബാംഗം). മക്കൾ: അജിൻ ( പ്ലസ് വൺ വിദ്യാർത്ഥി കടമ്മനിട്ട ഗവ.ഹൈസ്ക്കൂൾ ), ഏഞ്ചൽ (ഏഴാം ക്ലാസ് വിദ്യാർത്ഥിനി
എസ്.എച്ച്.എച്ച്. എസ്.എസ്. മൈലപ്ര). സംസ്കാരം ഒക്ടോബർ 6 വ്യാഴാഴ്ച 11ന് കാട്ടൂർ സെന്റ് ആൽബർട്ട്സ് പള്ളി സെമിത്തേരിയിൽ.
പുല്ലു വെട്ടുന്നതിനിടെ കടന്നൽ കുത്തേറ്റ് മരിച്ചു.
Advertisements