തിരുവനന്തപുരം : തന്റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കും നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംപി.തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണ്. താന്‍ എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല . അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയോ വിമത സ്ഥാനാര്‍ഥിയോ ഇല്ല. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരം ആണ്. പ്രചരണം നടത്തുന്നവര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവയ്ക്കണം. ഖാര്‍ഗെയുടെ പ്രായം ഒരു പ്രശ്നമല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്തിയാല്‍ പ്രായം ഒരു ഘടകമല്ല. രാജസ്ഥാനിലെ പൊട്ടിത്തെറി ഒഴിവാക്കിയത് ഖാര്‍ഗെ ആണ് എന്നും മുരളീധരൻ പറഞ്ഞു.